Collection: Shamveel Ahsani Irumbuchola

2000 ജൂലായ് 14-ന് മലപ്പുറം ജില്ലയിലെ ഇരുമ്പുചോലയിൽ ജനനം. കെ.പി മുഹമ്മദ് കുട്ടി ഫൈസിയാണ് പിതാവ്. മാതാവ് പി.കെ.എം ആരിഫ. ഇരുമ്പുചോല ദാറുൽ ഇസ്ലാം മദ്റസ, ഇരുമ്പുചോല എ.യു.പി സ്കൂൾ, ചെണ്ടപ്പുറായ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. വി.കെ പടി  മശ്്രിഖ് ഇശാഅതുസ്സുന്ന ദർസിൽ മതപഠനം. ശേഷം ഒതുക്കുങ്ങൽ ജാമിഅ ഇഹ്്യാഉസ്സുന്നയിൽ നിന്നും 2022-ൽ അഹ്സനി ബിരുദം. കേരള മുസ്ലിം പണ്ഡിത ചരിത്രങ്ങൾ സംബന്ധിച്ച് മലയാളത്തിലെ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഔക്കോയ മുസ്ലിയാർ പരപ്പനങ്ങാടി, വാളക്കുളം ബീരാൻകുട്ടി മുസ്ലിയാർ എന്നീ പുസ്തകങ്ങൾ രചിച്ചു. വി.കെ പടി മശ്രിഖ് ഇശാഅത്തുസ്സുന്ന ദർസിൽ അധ്യാപകനായി സേവനംചെയ്യുന്നു.

 

Shamveel Ahsani Irumbuchola