Collection: Safvan Nurani CP

സി പി ഇബ്രാഹീം കുട്ടി, കുഞ്ഞിമ്മോൾ ദമ്പതികളുടെ മകനായി 1998 ഡിസംബർ 10 ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ജനനം. പരപ്പനങ്ങാടി തഅലീമുൽ ഇസ്ലാം ഹൈസ്കൂളിൽ നിന്നും പ്രാഥമികപഠനം പൂർത്തിയാക്കി. ശേഷം ജാമിഅ മദീനത്തുന്നൂറി ൽ നിന്നും പരമ്പരാഗത ഇസ്ലാമിക വിജ്ഞാനങ്ങളിൽ ബിരുദവും നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസിൽ (WIRAS) നിന്ന് 'ഇസ്ലാമിക് സ്റ്റഡീസ് & മോഡേൺ ലോ'യിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ബിരുദം, തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എന്നിവയും നേടിയിട്ടുണ്ട്. നിലവിൽ മർകസ് ലോ കോളേജിൽ നിയമപഠനം നടത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Safvan Nurani CP