വിശ്വാസപൂർവ്വം
വിശ്വാസപൂർവ്വം
Author: Sheikh Abubakr Ahmad
കാന്തപുരം വെറുമൊരു പേരല്ല, ഒരു കാലഘട്ടമാണ്; നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം കാണുന്ന വിസ്മയം. പ്രചോദനാത്മകമായ ആ വലിയ ജീവിതത്തെക്കുറിച്ച്, പരിമിതമെങ്കിലും സാധ്യമാകുംവിധമുള്ള രേഖപ്പെടുത്തലിന്റെ ആദ്യഘട്ടമാണ് വിശ്വാസപൂർവം എന്ന ഈ ആത്മകഥ. മുസ്ലിംകളുടെ മത - സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ ആത്മകഥ, മലയാളത്തിൽ ഇതുവരേയും എഴുത പ്പെടാതെ പോയ മുസ്ലിം ജീവിതത്തിന്റെ അടരുകളിലേക്ക് വായനക്കാരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത് മുസ്ലിം ഭാവുകത്വത്തെ കൂടുതൽ സംവേദനക്ഷമതയോടെ അടുത്തറിയാൻ തീർച്ചയായും സഹായിക്കും.
Autobiography | History | Culture | Study
ISBN: 9788195918553
60th Edition | 2026
Paperback | Pages: 419 | 215×140mm | 430 gm
Couldn't load pickup availability
Share

"റിയാദിലെ തടവറ" എന്ന അധ്യായം ഒരു യാത്രാവിവരണമോ ചരിത്രക്കുറിപ്പോ മാത്രമല്ല; സത്യവിശ്വാസത്തിനുവേണ്ടി പ്രയാസങ്ങൾ സഹിച്ച പണ്ഡിത കേസരിയുടെ ജീവിതസാക്ഷ്യത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ എത്തിക്കുന്ന അനുഭവക്കുറിപ്പാണ്. റിയാദിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവും അതിനിടയിൽ ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നൽകിയ ഉസ്താദിന്റെയും സഹപ്രവർത്തകരുടെയും ത്യാഗജീവിതവും ഈ അധ്യായം ശ്രദ്ധേയമായി അവതരിപ്പിക്കുന്നു.
കാന്തപുരം ഉസ്താദ് സംഭവങ്ങളെ കേവലം വിവരിക്കുന്നില്ല; മറിച്ച് വായനക്കാരനെ ആ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അവതരണശൈലിയാണ് സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ തടവറയിലടക്കപ്പെടുകയും പീഡനങ്ങൾ സഹിക്കുകയും ചെയ്തവരുടെ ചരിത്രപാഠങ്ങൾ ഓരോ പേജിലും അനുഭവിക്കാൻ സാധിക്കുന്നു. അധികാരത്തിന്റെ അടിച്ചമർത്തലിന് മുന്നിൽ സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാകില്ല എന്ന സന്ദേശം അധ്യായത്തിന്റെ കേന്ദ്രപ്രമേയമായി ഉയർന്നുവരുന്നു.
ഉസ്താദിന്റെ ജീവിതത്തിൽ അന്നും ഇന്നും വലിയ രൂപത്തിലുള്ള വിഘടനങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച വഹാബികളുടെ കൂട്ടശ്രമമാണിതെന്നത് നമുക്കെല്ലാമറിയുന്ന യാഥാർത്ഥ്യമാണ്. അവരിത്രമേൽ തകർക്കാൻ ശ്രമിച്ചിട്ടും അവരെറിഞ്ഞ ഓരോ കല്ലുകളും അടുക്കൂട്ടി വെച്ച് അതിൽ കയറി നിന്ന് ഉയരങ്ങൾ താണ്ടുകയാണ് ഉസ്താദ് ചെയ്തത്. മർക്കസ് നോളജ് സിറ്റി പോലുള്ള വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഉസ്താദിനല്ലാതെ മറ്റാർക്കു കഴിയും!
റിയാദിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക മാറ്റങ്ങളും ഇസ്ലാമിക ദഅ്വയുടെ വളർച്ചയുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ഈ അധ്യായത്തിന് ചരിത്രപരമായ മൂല്യവും നൽകുന്നു. ഒരു പ്രദേശത്തിന്റെ കഥ പറയുന്നതിനപ്പുറം, ലോകത്തിന്റെ ഏത് കോണിലും വിശ്വാസത്തിന്റെ പാതയിൽ നടക്കുന്ന പോരാട്ടങ്ങൾ ഒരേ രൂപത്തിലാണെന്ന് ഉസ്താദ് ഓർമ്മിപ്പിക്കുന്നു.
ഭാഷയുടെ ലാളിത്യവും ആഖ്യാനത്തിന്റെ ഒഴുക്കുമാണ് അധ്യായത്തിന്റെ പ്രധാന സവിശേഷത. അമിതമായ അലങ്കാരങ്ങളില്ലാതെ, എന്നാൽ വികാരതീവ്രത നഷ്ടപ്പെടാതെ ഓരോ സംഭവവും അവതരിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെ രചനാശൈലി വായനക്കാരനെ അവസാനംവരെ പിടിച്ചിരുത്തുന്നു. വായനയ്ക്കിടയിൽ കഥാപാത്രങ്ങളോടൊപ്പം യാത്ര ചെയ്യുകയും അവരുടെ വേദനയും പ്രതീക്ഷയും പങ്കിടുകയും ചെയ്യുന്ന അനുഭവം ഈ അധ്യായം സമ്മാനിക്കുന്നു.
ആകെക്കൂടി, "റിയാദിലെ തടവറ" വിശ്വാസം വെറും ആശയമല്ലെന്നും, അതിനുവേണ്ടി സഹനവും ത്യാഗവും ധൈര്യവും ആവശ്യമായ ജീവിതദർശനമാണെന്നും ശക്തമായി ബോധ്യപ്പെടുത്തുന്ന അധ്യായമാണ്. പ്രബോധനരംഗത്ത് പ്രവർത്തിക്കുന്നവർക്കും ചരിത്രവും ഇസ്ലാമിക നവോത്ഥാനവും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അധ്യായം പ്രചോദനവും ആത്മവിശ്വാസവും പകരുന്ന മികച്ച വായനാനുഭവമാണ്. കാന്തപുരം ഉസ്താദിന്റെ നിരീക്ഷണപാടവവും അനുഭവങ്ങളെ ജീവസുറ്റതാക്കി അവതരിപ്പിക്കുന്ന രചനാശൈലിയും ഈ അധ്യായത്തെ വിശ്വാസപൂർവ്വം എന്ന പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്നാക്കി മാറ്റുന്നു.
അബ്ദുൽ ഹാദി പൂനൂർ
9744495403
(2)ബുഖാരിയുടെ മാധുര്യം
പഠനകാലത്തിന്റെ മധുരസ്മരണകൾ:
ഉസ്താദിന്റെ പഠനകാലത്തെ ഓർമകളും അനുഭവങ്ങളും ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുന്ന അധ്യായങ്ങളിലൊന്നാണ് ബുഖാരിയുടെ മാധുര്യം. ആത്മകഥാപരമായ ഈ ഭാഗത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ മാത്രമല്ല, തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ നിരവധി വ്യക്തിത്വങ്ങളെയും ഉസ്താദ് വളരെ മനോഹരമായി വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. പ്രത്യേകിച്ച്, തനിക്ക് സ്വഹീഹുൽ ബുഖാരി ഓതിത്തന്ന ശൈഖ് ഹസൻ ഹസ്രത്തിന്റെ വ്യക്തിത്വം, ക്ലാസിലേക്ക് കടന്നുവരുന്ന രീതി മുതൽ അദ്ദേഹത്തിന്റെ പഠനശൈലി, കുടുംബജീവിതം, അധ്യാപനരീതി എന്നിവ വരെ സൂക്ഷ്മമായി വരച്ചുകാട്ടുന്നുണ്ട്.
കേരളത്തിലെ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിവിധ മദ്ഹബുകളിൽപ്പെട്ട വിദ്യാർത്ഥികൾ ഒരേ ക്ലാസിൽ പഠിക്കുന്ന സാഹചര്യത്തിൽ ഹദീസ് പഠിപ്പിക്കേണ്ട രീതിയെക്കുറിച്ചുള്ള ശൈഖിന്റെ സമീപനം ഏറെ ശ്രദ്ധേയമാണ്. ഒരു അഭിപ്രായത്തെയും തള്ളിക്കളയാതെ, ഒരൊറ്റ ഹദീസിൽ നിന്നുതന്നെ നാല് മദ്ഹബുകളുടെയും നിലപാടുകൾ സമന്വയത്തോടെ വിശദീകരിച്ചിരുന്ന അദ്ദേഹത്തിന്റെ വിശാലമായ വിജ്ഞാനത്തെ ഉസ്താദ് അതിയായ ആദരവോടെ സ്മരിക്കുന്നു.
അവിടുത്തെ പഠനമാധ്യമം ഉർദുവായിരുന്നുവെന്നും, ഉർദു ഭാഷ അഭ്യസിക്കാൻ സഹായിച്ച വ്യക്തികളെയും ഉസ്താദ് നന്ദിയോടെ പരാമർശിക്കുന്നു. വിവിധ ഭാഷകളിലെ പ്രാവീണ്യം പിന്നീട് ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തെ കൂടുതൽ അടുത്തറിഞ്ഞ് മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്ന നിരീക്ഷണവും ഈ അധ്യായത്തെ കൂടുതൽ ചിന്തോദ്ദീപകമാക്കുന്നു.
ഉസ്താദിന്റെ പഠനരീതിയും ഈ അധ്യായത്തിലെ പ്രധാന ആകർഷണമാണ്. പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കാലത്ത്, അധ്യാപകരുടെ ക്ലാസുകൾ കേട്ട് കിതാബ് മുഴുവൻ സ്വന്തം കൈകൊണ്ട് പകർത്തിയെഴുതിയ അനുഭവം ഉസ്താദ് പങ്കുവയ്ക്കുന്നു. പ്രത്യേകിച്ച് സ്വഹീഹുൽ ബുഖാരിക്കായി മാത്രം ഏകദേശം നാല്പത് നോട്ടുബുക്കുകൾ നിറയെ കുറിപ്പുകൾ തയ്യാറാക്കിയിരുന്നുവെന്നും, ആ കുറിപ്പുകൾ പിന്നീട് 2018-ൽ ബുഖാരിക്ക് വ്യാഖ്യാനം തയ്യാറാക്കുമ്പോൾ വിലമതിക്കാനാവാതെ സഹായമായെന്നും ഉസ്താദ് വികാരഭരിതനായി ഓർക്കുന്നു. സ്വന്തം കൈകൊണ്ട് എഴുതിയതുകൊണ്ടുതന്നെ അവ മനഃപാഠമാക്കാനും എളുപ്പമായെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നത്തെ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.
പഠനകാലം മുതൽ പുലർച്ചെ എഴുന്നേൽക്കുക, എല്ലാ ജമാഅത്തുകളിലും കൃത്യമായി പങ്കെടുക്കുക തുടങ്ങിയ ശീലങ്ങൾ ജീവിതത്തിൽ വലിയ ബറക്കത്ത് സമ്മാനിച്ചുവെന്നും ഉസ്താദ് സാക്ഷ്യപ്പെടുത്തുന്നു. പഠനകാലത്ത് കാരണമില്ലാതെ ഒരു ജമാഅത്തുപോലും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന ഉസ്താദിന്റെ പരാമർശം, അച്ചടക്കവും ആത്മസമർപ്പണവും നിറഞ്ഞ വിദ്യാർത്ഥിജീവിതത്തിന്റെ മികച്ച മാതൃകയായി ഈ അധ്യായത്തെ ഉയർത്തിക്കാട്ടുന്നു.
ചുരുക്കത്തിൽ ബുഖാരിയുടെ മാധുര്യം എന്ന അധ്യായം ഒരു പഠനകാല സ്മരണ മാത്രമല്ല; അറിവിനോടുള്ള സമർപ്പണം, അധ്യാപകരോടുള്ള ആദരവ്, കഠിനാധ്വാനത്തിന്റെ മഹത്വം, ആത്മീയ അച്ചടക്കം എന്നിവയുടെ പ്രചോദനാത്മകമായ ജീവിതപാഠം കൂടിയാണ്.
6 : അക്ഷരമുറ്റം
അക്ഷരങ്ങളിലേക്കും അറിവിന്റെ ആഴങ്ങളിലേക്കും വിരൽചൂണ്ടുന്ന അതിമനോഹരമായ ഒരു ഭൂതകാല സ്മരണയാണ് ഉസ്താദ് ഈ അധ്യായത്തിൽ വായനക്കാരുമായി പങ്കുവെക്കുന്നത്. തന്റെ ചുറ്റിലുമുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ഒട്ടും ചോർന്നുപോകാതെ വരികളിൽ ആവാഹിക്കാൻ സാധിച്ചിട്ടുണ്ട്.
കുണ്ടത്തിൽ എൽ.പി. സ്കൂളിലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. മത-ഭൗതിക വിദ്യാഭ്യാസങ്ങൾ പരസ്പരം വേർതിരിക്കാനാവാത്ത വിധം ഓത്തുപള്ളികളും സ്കൂളുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചിരുന്ന അക്കാലത്തെ ഹൃദ്യമായ അന്തരീക്ഷം വായനക്കാരിലേക്ക് കൃത്യമായി പകർന്നുനൽകാൻ ഉസ്താദിന് സാധിച്ചിട്ടുണ്ട്.
തയ്യിൽ സൈതാലി ഉസ്താദിനെ കുറിച്ചുള്ള വിവരണങ്ങൾ ഏറെ ആകർഷകമാണ്. ഉസ്താദ് അയച്ചിരുന്ന കത്തുകൾ ഏറെ മൂല്യത്തോടെയാണ് സൈതാലി ഉസ്താദ് സൂക്ഷിച്ചുവെച്ചിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ മക്കളിലൂടെ ആ കത്തുകൾ എ.പി. ഉസ്താദിന്റെ കൈകളിലേക്ക് തന്നെ തിരികെ എത്തുന്ന ഭാഗം വായനയിൽ വല്ലാത്തൊരു ആഴം സമ്മാനിക്കുന്നുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മാർത്ഥത എത്രത്തോളം ദൃഢമായിരുന്നു എന്ന് ഈ വരികൾ തെളിയിക്കുന്നു.
അപ്പൻതൊടിക ഉസ്താദിന്റെ കീഴിലുള്ള പഠനകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ അക്കാലത്തെ പ്രതികൂല സാഹചര്യങ്ങളിലേക്ക് വായനക്കാരും കൂട്ടിക്കൊണ്ടുപോകപ്പെടുന്നു. ചെമ്മണ്ണ് തേച്ച അടുക്കള ഭിത്തികളും, മണ്ണുകൊണ്ടുണ്ടാക്കിയ അടുക്കളയ്ക്ക് മുകളിൽ പലക ഉറപ്പിച്ചതുമായിരുന്നു അക്കാലത്തെ ഡെസ്കും ബെഞ്ചും. അറബിക് അക്ഷരങ്ങളുടെ കൃത്യമായ uruച്ചാരണ ശുദ്ധിയും തജ്വീദ് നിയമങ്ങളും പാലിച്ച് ഏറെ കണിശതയോടെ ഖുർആൻ ഓതി പഠിച്ച ആ ബാല്യം വളരെ മനോഹരമായിട്ടാണ് ഇതിൽ കുറിച്ചിരിക്കുന്നത്.
പഠനകാലത്തെ ഗൃഹാതുരമായ ഓർമ്മകളും ഉസ്താദ് ഇതിൽ പങ്കുവെക്കുന്നു. വേനൽക്കാലത്ത് ഉസ്താദ് ഏകാഗ്രതയോടെ ഇരുന്ന് കവുങ്ങിൻ പാളകൊണ്ട് വിശറിയുണ്ടാക്കുമ്പോൾ, കൂടെ പഠിക്കുന്ന കുട്ടികൾ അത് നോക്കി വട്ടംകൂടി നിൽക്കുന്ന രംഗം മനോഹരമായ ഒരു ചിത്രമെന്നോണം വായനക്കാരന്റെ മനസ്സിൽ തെളിയും. പാടവരമ്പിലൂടെ നടക്കുമ്പോൾ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും, ഒരിക്കൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വിശുദ്ധ ഖുർആൻ വെള്ളത്തിലിറങ്ങി കരയ്ക്കെത്തിച്ചതുമായ സംഭവം ഉസ്താദിന്റെ മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ്. തുടർന്ന് മദ്രസയിലെ ആദ്യകാല സേവനങ്ങളെക്കുറിച്ചും വളരെ വിനയത്തോടെ ഉസ്താദ് ഇതിൽ പ്രതിപാദിക്കുന്നു.
തീർത്തും ലളിതവും വായനക്കാരെ ആകർഷിക്കുന്നതുമായ ഒരു സവിശേഷ ശൈലിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്. വിജ്ഞാനത്തോടും ഗുരുക്കന്മാരോടും ഉള്ള ആദരവ് വരുംതലമുറയ്ക്ക് പകർന്നുനൽകുന്ന മികച്ചൊരു അദ്ധ്യായമാണിത്.
മുഹമ്മദ് അൻവർ പാറ
(ഗരീബ് നവാസ് അക്കാദമി, കൊഴിഞ്ഞാമ്പാറ)
9946161526
കനൽവഴികളിൽ വിരിഞ്ഞ അറിവിന്റെ വസന്തം
അധ്യായം 6 : അക്ഷരമുറ്റം
അക്ഷരങ്ങളിലേക്കും അറിവിന്റെ ആഴങ്ങളിലേക്കും വിരൽചൂണ്ടുന്ന അതിമനോഹരമായ ഒരു ഭൂതകാല സ്മരണയാണ് ഉസ്താദ് ഈ അധ്യായത്തിൽ വായനക്കാരുമായി പങ്കുവെക്കുന്നത്. തന്റെ ചുറ്റിലുമുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ ഒട്ടും ചോർന്നുപോകാതെ വരികളിൽ ആവാഹിക്കാൻ സാധിച്ചിട്ടുണ്ട്.
കുണ്ടത്തിൽ എൽ.പി. സ്കൂളിലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് ഈ അധ്യായം ആരംഭിക്കുന്നത്. മത-ഭൗതിക വിദ്യാഭ്യാസങ്ങൾ പരസ്പരം വേർതിരിക്കാനാവാത്ത വിധം ഓത്തുപള്ളികളും സ്കൂളുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചിരുന്ന അക്കാലത്തെ ഹൃദ്യമായ അന്തരീക്ഷം വായനക്കാരിലേക്ക് കൃത്യമായി പകർന്നുനൽകാൻ ഉസ്താദിന് സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് അറിവ് പകർന്നുനൽകിയിരുന്ന തയ്യിൽ സൈതാലി ഉസ്താദിനെ കുറിച്ചുള്ള വിവരണങ്ങൾ ഏറെ ആകർഷകമാണ്. എ.പി. ഉസ്താദ് അയച്ചിരുന്ന കത്തുകൾ ഏറെ മൂല്യത്തോടെയാണ് സൈതാലി ഉസ്താദ് സൂക്ഷിച്ചുവെച്ചിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ മക്കളിലൂടെ ആ കത്തുകൾ എ.പി. ഉസ്താദിന്റെ കൈകളിലേക്ക് തന്നെ തിരികെ എത്തുന്ന ഭാഗം വായനയിൽ വല്ലാത്തൊരു ആഴം സമ്മാനിക്കുന്നുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മാർത്ഥത എത്രത്തോളം ദൃഢമായിരുന്നു എന്ന് ഈ വരികൾ തെളിയിക്കുന്നു.
അപ്പൻതൊടിക ഉസ്താദിന്റെ കീഴിലുള്ള പഠനകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ അക്കാലത്തെ പ്രതികൂല സാഹചര്യങ്ങളിലേക്ക് വായനക്കാരും കൂട്ടിക്കൊണ്ടുപോകപ്പെടുന്നു. ചെമ്മണ്ണ് തേച്ച അടുക്കള ഭിത്തികളും, മണ്ണുകൊണ്ടുണ്ടാക്കിയ അടുക്കളയ്ക്ക് മുകളിൽ പലക ഉറപ്പിച്ചതുമായിരുന്നു അക്കാലത്തെ ഡെസ്കും ബെഞ്ചും. അറബിക് അക്ഷരങ്ങളുടെ കൃത്യമായ uruച്ചാരണ ശുദ്ധിയും തജ്വീദ് നിയമങ്ങളും പാലിച്ച് ഏറെ കണിശതയോടെ ഖുർആൻ ഓതി പഠിച്ച ആ ബാല്യം വളരെ മനോഹരമായിട്ടാണ് ഇതിൽ കുറിച്ചിരിക്കുന്നത്.
പഠനകാലത്തെ ഗൃഹാതുരമായ ഓർമ്മകളും ഉസ്താദ് ഇതിൽ പങ്കുവെക്കുന്നു. വേനൽക്കാലത്ത് ഉസ്താദ് ഏകാഗ്രതയോടെ ഇരുന്ന് കവുങ്ങിൻ പാളകൊണ്ട് വിശറിയുണ്ടാക്കുമ്പോൾ, കൂടെ പഠിക്കുന്ന കുട്ടികൾ അത് നോക്കി വട്ടംകൂടി നിൽക്കുന്ന രംഗം മനോഹരമായ ഒരു ചിത്രമെന്നോണം വായനക്കാരന്റെ മനസ്സിൽ തെളിയും. പാടവരമ്പിലൂടെ നടക്കുമ്പോൾ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചും, ഒരിക്കൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട വിശുദ്ധ ഖുർആൻ വെള്ളത്തിലിറങ്ങി കരയ്ക്കെത്തിച്ചതുമായ സംഭവം ഉസ്താദിന്റെ മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ്. തുടർന്ന് മദ്രസയിലെ ആദ്യകാല സേവനങ്ങളെക്കുറിച്ചും വളരെ വിനയത്തോടെ ഉസ്താദ് ഇതിൽ പ്രതിപാദിക്കുന്നു.
തീർത്തും ലളിതവും വായനക്കാരെ ആകർഷിക്കുന്നതുമായ ഒരു സവിശേഷ ശൈലിയാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നത്. വിജ്ഞാനത്തോടും ഗുരുക്കന്മാരോടും ഉള്ള ആദരവ് വരുംതലമുറയ്ക്ക് പകർന്നുനൽകുന്ന മികച്ചൊരു അദ്ധ്യായമാണിത്.
മുഹമ്മദ് അൻവർ പാറ
(ഗരീബ് നവാസ് അക്കാദമി, കൊഴിഞ്ഞാമ്പാറ)
9946161526
“റബ്ബറിന് പുറമേ മരക്കച്ചവടമായിരുന്നു നാട്ടിലെ പ്രധാന ഏർപ്പാട്. പൂനൂർ പുഴയായിരുന്നു ഈ കച്ചവടത്തിന്റെ പ്രധാന ചാലക ശക്തി. വെട്ടിയൊഴിച്ച മരങ്ങൾ പൂനൂർ പുഴ വഴി കല്ലായിലേക്കും ഏലത്തൂരിലേക്കും കടത്തി. മരങ്ങൾക്ക് പുറമേ കൃഷിയുൽപ്പന്നങ്ങളും കച്ചവട സാധനങ്ങളും കടത്താനും പഴയകാലത്തെ ആളുകൾ ഈ പുഴയെയാണ് വലിയ തോതിൽ ആശ്രയിച്ചിരുന്നത്”,
“വലിയ ഭൂവുടമകളായിരുന്ന പാലന്തലക്കൽ അഹ്മദ് ഹാജി, മൈല ക്കാട്ട് കണ്ടി ആലി ഹാജി എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു അക്കാലത്തെ പൂനൂർ അങ്ങാടിയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും. കച്ചവടവും വാടകയും ഭൂമിയിടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നതും ഇവരായിരുന്നു”
“ഇത് ഒരു വ്യക്തിയുടെ മാത്രം ജീവചരിത്രമല്ല. ഒരു ദേശത്തിൻറെ കഥയും ഒരു സമൂഹത്തിൻറെ നവോത്ഥാന ചരിത്രവും അത്യപൂർവ്വമായ ജനമുന്നേറ്റത്തിന്റെ പെരുമ്പറയുമാണ്” എന്ന തോമസ് ജേക്കബിന്റെ വരികളിലൂടെ മനസ്സിലാക്കാൻ കഴിയുന്ന ഉസ്താദിൻറെ ആത്മകഥയിലെ ഏതാനും ചില ഭാഗങ്ങളാണ് ഇത്.
മറ്റു എല്ലാവരുടെയും ആത്മകഥയിൽ നിന്നും ഉസ്താദിൻറെ ആത്മകഥയെ വേറിട്ട് കാണിക്കുന്ന ഒരു സ്വഭാവമാണ് ഞാൻ എന്നുള്ള അഹംബോധത്തെ മാറ്റി നിർത്തിയ രീതി. സ്വയം ജീവചരിത്രത്തിൽ നിന്ന് ബ്രിട്ടീഷുകാർ മുതലുള്ള ഇന്ന് ഈ ലോകം എത്തിനിൽക്കുന്ന 2025 വരെയുള്ള സമൂഹത്തിൻറെ അനേകം അറിവുകളാണ് ഉസ്താദിൻറെ ഈ ആത്മകഥയിലൂടെ നമുക്ക് കാണിച്ചു തരുന്നത്.
ഒരു ഗ്രാമത്തിൻറെ കഥ എന്ന ഉസ്താദിൻറെ ആത്മകഥയിലെ ചെറിയൊരു ഭാഗത്തിൽ ഉസ്താദിൻറെ നാടായ പൂനൂരിലെ വിവിധ പ്രമാണികളെയും, വിവിധ ദേശങ്ങളെയും നമുക്ക് പരിചയപ്പെടുത്തി തരുന്നു. ഇന്ന് ഉസ്താദിന് 90 വരെ വയസ്സ് എത്തി നിൽക്കുമ്പോൾ കുട്ടിക്കാലം മുതലുള്ള ഈ ഓർമ്മകളെ ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് അന്ന് ഉസ്താദിന് സമൂഹത്തിനോടും വ്യക്തികളോടും ഉണ്ടായിരുന്ന അഗാധ ബന്ധം മൂലം മാത്രമാണ്. പൂനൂരിന്റെ വളർച്ചയും തളർച്ചയും അതിൽ നിന്നുള്ള എഴുന്നേൽപ്പുകളും എല്ലാം വളരെ കൃത്യതയോടെ ഉസ്താദ് വിവരിക്കുന്നു.ഒരു നാടിൻറെ വളർച്ച ഒരു കൂട്ടം വ്യക്തികളുടെ വളർച്ചയും, ജനങ്ങളുടെ കൂട്ടായ്മയും ആസ്പദമാക്കിയാണ്.
ഈ കാലത്തുള്ള ഓരോ യുവനവോത്ഥാനത്തിന്റെ മുന്നോട്ടുള്ള ഉണർവ് എങ്ങനെയാകണമെന്ന് ഈ പ്രസ്താവനയിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. സ്വന്തം നാട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഓരോ വ്യക്തിയോട് ചോദിക്കുമ്പോഴും അവർ അതിലുള്ള മറുപടിയിൽ നിരുത്തരനാകുന്നു. നവതലമുറക്ക് അറിയാനും പരിചയമില്ലാത്ത “കച്ചവട സാധനങ്ങൾ കടത്താൻ ആശ്രയിച്ചിരുന്ന പുഴ, മരങ്ങളുടെ ഉപയോഗശൂന്യമായ ഭാഗങ്ങൾ കത്തിച്ചുണ്ടാക്കുന്ന കരിയുടെ ഉൽപ്പന്നം, നാട്ടിലെ പൊതു റേഡിയോ” തുടങ്ങിയ അനേകം അനുഭവങ്ങൾ ഉസ്താദ് കുറിക്കുന്നു. ഇത്രയും അധികം അനുഭവങ്ങൾ ഒരു നാട്ടിൽ നിന്ന് ഉസ്താദിന് ലഭിക്കുന്നുവെങ്കിൽ മുത്തേ പൊതുസമൂഹം രുചിക്കാത്ത അവർക്ക് കഴിയാത്ത ഒരു മഹാത്ഭുതമാണ് ഈ മഹാ വ്യക്തിത്വത്തിൽ നിന്ന് പ്രകടമാകുന്നത്.
ഓരോ ഭാഗം വായിച്ചു തീരുമ്പോഴും പെട്ടെന്ന് വായിക്കാനും, വായിച്ചു തീരുമ്പോൾ ഇനിയും വായിക്കാനുള്ള എന്താ ഒരു ഇന്ദ്രജാലം അടങ്ങിയിട്ടുള്ള വരികളാണ് പുസ്തകത്തിൻറെ മാസ്മരികഥ.
യൂനുസ് മണലടി
9656817207
9847502612