ഹൃദയഭാഷ്യം; ആത്മാനുഭൂതിയുടെ ആഖ്യാനം
ഹൃദയഭാഷ്യം; ആത്മാനുഭൂതിയുടെ ആഖ്യാനം
✍️ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
ആത്മസംഘർഷവും ഉത്കണ്ഠയും കാരണം വർധിച്ചുവരുന്ന തിരക്കിട്ട ജീവിതത്തിന്റെ ഭാരം കുറയ്ക്കുന്ന ആശ്വാസ വചനങ്ങൾ; ഹൃദയമുണർത്തുന്ന ആത്മഭാഷണങ്ങൾ.
Self Help
ISBN:
1st Edition | 2026
Paperback | Pages: 152 | 215×140mm | 200gm
Couldn't load pickup availability
Share

പുസ്തകം: വിശ്വാസപൂർവ്വം (ആത്മകഥ)
ഗ്രന്ഥകർത്താവ്:കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
അധ്യായം:6 - അക്ഷരമുറ്റം
പ്രസാധകർ: മലൈബാർ പ്രസ്സ്
ഒരു മഹാന്റെ ജീവിതവഴികളിലൂടെയുള്ള സഞ്ചാരം വായനക്കാരന് കേവലമൊരു വായനാനുഭവമല്ല, മറിച്ച് ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കുമുള്ള ആഴത്തിലുള്ള ഇറങ്ങിനടപ്പാണ്. ഇന്ത്യൻ മുസ്ലിം നവോത്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമായ ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ 'വിശ്വാസപൂർവ്വം' എന്ന പുസ്തകത്തിലെ ആറാമത്തെ അധ്യായമായ 'അക്ഷരമുറ്റം', അറിവിന്റെ ആദ്യകാല വേരുകളെക്കുറിച്ചുള്ള തിരിഞ്ഞുനോട്ടമാണ്. മലബാറിലെ ഒരു കാലഘട്ടത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പരിവർത്തനങ്ങളുടെ ആധികാരികമായ ഒരു ചരിത്രരേഖ കൂടിയായി ഈ അധ്യായത്തിലൂടെ കാന്തപുരം ഉസ്താദ് നമുക്ക് മുന്നിൽ വെളിച്ചം പകരുന്നുണ്ട്.
കുണ്ടത്തിൽ എൽ.പി സ്കൂളിലെ പ്രാഥമിക പഠനകാലത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഭൗതിക വിദ്യാഭ്യാസവും മതപഠനവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഓത്തുപള്ളികളും സ്കൂളുകളും തമ്മിൽ അക്കാലത്തുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചുള്ള നിരീക്ഷണം ഏറെ ഹൃദ്യമാണ്. മറ്റുള്ളവർക്ക് അറിവ് പകർന്നുനൽകിയ തയ്യിൽ സൈതാലി മുസ്ലിയാരെക്കുറിച്ചുള്ള പരാമർശവും, തുടർന്ന് തനിക്ക് വിജ്ഞാനം പകർന്നുതന്ന ഗുരുനാഥന്മാരെയും അവരുടെ ത്യാഗങ്ങളെയും എത്രമാത്രം ആദരവോടെയാണ് കാന്തപുരം ഉസ്താദ് ഇതിൽ ഓർത്തെടുക്കുന്നത് എന്നത് വായനക്കാരന്റെ ഉള്ളുലയ്ക്കുന്ന ഒന്നാണ്.
അപ്പൻതൊടിക ഉസ്താദിന്റെ കീഴിലുള്ള ഓത്തുപള്ളി പഠനം അക്കാലത്തെ കഠിനമായ ജീവിതസാഹചര്യങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. സ്ലേറ്റും ചോക്കുമില്ലാതെ, മണ്ണ് പലകയിൽ തേച്ച് ഉണക്കി മുളങ്കമ്പ് കൊണ്ടുണ്ടാക്കിയ മഷികൊണ്ട് അക്ഷരങ്ങൾ പഠിച്ചെടുത്ത ആ കാലം ഇന്നത്തെ തലമുറയ്ക്ക് വലിയൊരു പാഠമാണ്. അറബി അക്ഷരങ്ങളുടെ കൃത്യമായ ഉച്ചാരണശുദ്ധിയും 'തജ്വീദ്' നിയമങ്ങളും പാലിച്ച്, ഏറെ കണിശതയോടെ ഖുർആൻ ഓതിപ്പഠിച്ച ആ ബാല്യകാലം, പ്രത്യേകിച്ച് ഓത്തുപള്ളിയിലെ 'വായിച്ചൂട്ടി ഓത്ത് ' എന്ന മനോഹരമായ ആ നാടൻ പ്രയോഗത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുമ്പോൾ, കേവലം അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം അറിവിനെ മനസ്സിലേക്ക് ഊട്ടി ഉറപ്പിക്കുന്ന അക്കാലത്തെ അധ്യാപനത്തിന്റെ ആർദ്രതയും സ്നേഹവും വായനക്കാരന് അനുഭവപ്പെടുന്നു. ഏറെ പരിമിതികൾ നിറഞ്ഞ ചുറ്റുപാടിലും അറിവ് നോൽക്കാൻ ആ കുരുന്നു മനസ്സ് കാണിച്ച ആവേശമാണ് ഈ അധ്യായത്തിന്റെ ജീവൻ.വടിയുടെ ആവശ്യമില്ലാതെ ഗൗരവമുള്ള ഒരൊറ്റ നോട്ടം കൊണ്ട് തെറ്റുകൾ തിരുത്തിച്ച അപ്പൻതൊടിക ഉസ്താദിന്റെ അധ്യാപന ശൈലിയും, ഇരുകൈകളും കൂട്ടിപ്പിടിച്ച് ക്ലാസ്സിന് പുറത്തേക്ക് കൊണ്ടുപോകുന്ന അവിടുത്തെ ശിക്ഷാ രീതിയും പഴയകാല ഓത്തുപള്ളി അച്ചടക്കത്തിന്റെ നേർച്ചിത്രങ്ങളാണ്.
പഠനകാലത്തെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും ഈ അധ്യായത്തിന് മാറ്റുകൂട്ടുന്നു. വേനൽക്കാലത്ത് ഏകാഗ്രതയോടെ കുനിഞ്ഞിരുന്ന് പാള കൊണ്ട് വിശറി ഉണ്ടാക്കുന്ന ഉസ്താദിന് ചുറ്റും കുട്ടികൾ വട്ടംകൂടി നിൽക്കുന്ന ആ രംഗം മനോഹരമായ ഒരു ചിത്രമായി മനസ്സിൽ അവശേഷിക്കും.വയൽവരമ്പിലൂടെയുള്ള യാത്രയ്ക്കിടയിൽ ശക്തമായ വെള്ളപ്പൊക്കത്തിൽ പെട്ട ആ ബാല്യകാല അനുഭവം ഉസ്താദ് ഇതിൽ പങ്കുവെക്കുന്നുണ്ട്. അന്ന് ഒഴുക്കിൽപ്പെട്ട് നനഞ്ഞുകുതിർന്ന വിശുദ്ധ മുസ്ഹഫ് വെള്ളത്തിലിറങ്ങി കയ്യിലെടുത്ത് കരയിലെത്തിച്ച അടിയോടി മാഷിന്റെ ആ രംഗം ഉസ്താദിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ഒരു അമുസ്ലിം ആയ അധ്യാപകൻ അറിവിനോടും വിശുദ്ധിയോടും പുലർത്തിയ ആത്മബന്ധത്തിന്റെ വലിയൊരു തെളിവായി ആ സംഭവം മാറുന്നു.തുടർന്നുള്ള മഅ്ദനുൽ ഉലൂം മദ്രസയിലെ അധ്യാപന ജീവിതവും ആദ്യകാല സേവനവഴികളും കാന്തപുരം ഉസ്താദ് വിനയത്തോടെ ഇതിൽ പങ്കുവെക്കുന്നു.
തീർത്തും ലളിതവും നാടൻ പ്രയോഗങ്ങൾ നിറഞ്ഞതുമായ ഒരു സവിശേഷ എഴുത്തുശൈലിയാണ് കാന്തപുരം ഉസ്താദ് ഈ അധ്യായത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഒരു മുതിർന്ന കാരണവർ തന്റെ ജീവിതാനുഭവങ്ങൾ തൊട്ടടുത്തിരുന്ന് പറഞ്ഞുതരുന്നതുപോലെയുള്ള ആഖ്യാനശൈലി വായനക്കാരനെ പുസ്തകത്തോട് അത്രമേൽ അടുപ്പിച്ചുനിർത്തുന്നു.
'അക്ഷരമുറ്റം' വായിച്ചുതീരുമ്പോൾ, നമ്മൾ കേവലം കാന്തപുരം ഉസ്താദിന്റെ ബാല്യകാലം മാത്രമല്ല വായിച്ചറിഞ്ഞത്; മറിച്ച് പ്രതിസന്ധികളോട് പടവെട്ടി അറിവിന്റെ മഹാസമുദ്രം തീർത്ത ഒരു വലിയ ദാർശനികന്റെ ജീവിതത്തിന്റെ അടിത്തറയാണ്. ലളിതമായ ഭാഷാശൈലിയിലും വരികൾക്കിടയിലൂടെ വലിയ ചിന്തകൾ സമ്മാനിക്കുന്ന ഈ അധ്യായം 'വിശ്വാസപൂർവ്വം' എന്ന പുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ വായനാനുഭവങ്ങളിൽ ഒന്നായി വായനക്കാരന്റെ മനസ്സിൽ എന്നും നിലനിൽക്കും.
ഏത് പ്രായക്കാർക്കും പ്രത്യേകിച്ച് നമ്മളെപ്പോലുള്ള ചെറുപ്പക്കാർക്കും ഏറെ ഉപകാരപ്രദമാകുന്ന ഒരു ബുക്കാണ് ഹക്കീം ഉസ്താദിന്റെ ഈയൊരു കിത്താബ്... നിത്യജീവിതത്തിലെ മാനസികവും ശാരീരികവും ആയിട്ട് നമ്മൾ അനുഭവിക്കുന്ന നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതും അല്ലാത്തതും ആയിട്ടുള്ള എല്ലാവിധ ഇമോഷണൽ ഫിസിക്കൽ മെന്റൽ വിഷയങ്ങളെ സംബന്ധിച്ച എല്ലാം ഉസ്താദ് ഈ ഒരു ബുക്കിലൂടെ പ്രതിപാദിക്കുന്നുണ്ട് അത്തരം പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും ഒക്കെ എങ്ങനെ മറികടന്ന് സന്തോഷവും സമാധാനവും നിലനിർത്താം എന്നതിന് സംബന്ധിച്ച് വ്യക്തമായ ഒരു വിവരണം ഉസ്താദ് ഈ ബുക്കിലൂടെ വായനക്കാർക്ക് നൽകുന്നുണ്ട് നിർബന്ധമായും എല്ലാവരും വാങ്ങുകയും മനസ്സിരുത്തി വായിക്കേണ്ടതും ആയിട്ടുള്ള ഒരു ബുക്കാണ് ഹൃദയഭാഷ്യം
thanks for your support and good review
Read the book to choose the right and wrong ways in the daily life. 33 chapters covers whole life.